Action against dysp on man death case in neyyattinkara
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ഗൗരവസ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവമാണത്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഡിവൈഎസ്പി ഉള്‍പ്പെട്ട സംഭവമായതുകൊണ്ട് കേസ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി